1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

തോമസ് ജകെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ‘Awake London’ കണ്‍വന്‍ഷന്‍ ജൂലൈ 29, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ശുശ്രൂഷകള്‍ നയിക്കുന്ന പ്രത്യേക പരിപാടിയില്‍ വിശുദ്ധ ബൈബിള്‍ അടിസ്ഥാനമാക്കി സ്‌കിറ്റ്, ആക്ഷന്‍ സോങ്ങ്‌സും മതബോധന ക്ലാസും ഉണ്ടായിരിക്കും.

വിശുദ്ധ ബൈബിളിലെ വാഗ്ദാന പ്രകാരം ദൈവവചനം പ്രഘോഷിക്കുന്നിടത്തുള്ള പ്രകടമായ അടയാളങ്ങളും അത്ഭുത രോഗസൗഖ്യങ്ങളും സംഭവിക്കുന്ന ഈ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബ്ബാന, ദൈവവചന പ്രഘോഷണം, സ്പിരിച്വല്‍ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

വിസിഫ്‌റ്റോറിയ ലൈനിലെ സെവന്‍ സിസ്റ്റേഴ്‌സ് എന്ന ട്യൂബ് സ്റ്റേഷനില്‍ നിന്നും അടുത്ത ടൗണുകളില്‍ നിന്നും 149 , 259 , 279 , 349 എന്നീ ബസുകളില്‍ ടോട്ടന്‍ഹാം ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തിലേക്ക് എത്തിച്ചേരാം. സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

വിലാസം:

St. Francis De Sales Catholic Church

729 High Rd

Tottenham

London

N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.