1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2018

Thomas K Antony: സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണി വരെ പാമേഴ്‌സ്ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍.

ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാ, ദൈവസ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിങ്ങ്, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിയ്ക്കും.

സെലിബ്രേറ്റ് എന്ന ഫാമിലി കണ്‍വെന്‍ഷന്റെ സ്ഥാപകനും അന്തര്‍ ദേശീയ വചന പ്രഘോഷകനും കരിസ്മാറ്റിക് ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റുമായ ശ്രീ ചാള്‍സ് വൈറ്റ് ഹെഡ് ദൈവ വചന സന്ദേശം നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ സെഹിയോന്‍ യുകെ ടീം നയിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്സ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, L13 5TY

സൗജന്യ കാര്‍പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ്: 07903867625

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.