1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2015

റിപ്പബ്ലിക് ദിനത്തിൽ രാജ്യം യുദ്ധ് സേവാ മെഡൽ നൽകി ആദരിച്ച കേണൽ പിറ്റേ ദിവസം കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ചു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എം. എൻ. റായ് ആണ് മെഡൽ ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്.

കശ്മീരിലെ പുല്‍വാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് റായിക്ക് വെടിയേറ്റത്.

ഭീകരർ വീടുകളിൽ ഒളിച്ചിരിക്കുന്നതറിഞ്ഞ് പോലീസിനെ സഹായിക്കാനെത്തിയതാണ് റായും സംഘവും.വെടിവപ്പിൽ ഒരു പോലീസുകാരനും രണ്ട് ഹിസ്ബുൽ ഭീകരരും കൊല്ലപ്പെട്ടു.

തെക്കൻ കശ്മീരിൽ കഴിഞ്ഞ വർഷത്തെ ഭീകരർക്കെതിരെയുള്ള പോരാട്ടമാണ് റായിയെ മെഡലിന് അർഹനാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.