1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2017

തോമസ് കെ. ആന്റണി: ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീന്‍സ് ഫോര്‍ കിങ്ഡം, കിഡ്‌സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും.

ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പൊതുവാഹന സൗകര്യമുള്ള സ്‌കൂളില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

സ്‌കൂളിന്റെ വിലാസം:

St. Annes Catholic High School, 6 Oakthorpe Road, Palmers Green London N135TY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.