1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ശുശ്രൂഷ സോജിയച്ഛന്റെ നേതൃത്വത്തില്‍ ടോട്ടന്‍ഹാമിലെ കത്തോലിക്ക ദേവാലയത്തില്‍ മെയ് മാസം 27 ആം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2മണി മുതല്‍ 6 മണിവരെ. പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവവചനം പ്രഘോഷണം, സ്പിരിച്വല്‍ ഷെയറിംങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അടുത്ത തലമുറയ്ക്ക് ദൈവവിശ്വാസം പകര്‍ന്നു കൊടുക്കുവാനുള്ള ശുശ്രൂഷ ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടോട്ടന്‍ഹാം ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലത്തിന്റെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗജന്യപാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ അഡ്രസ്സ്

ST.FRANCIS DE SALES CATHOLIC CHURCH

729 HIGH ROAD

TOTTENHAM, N178AG

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് : 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.