1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ദൈവത്തിങ്കലേക്കു ഹൃദയങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടുവാനും, ആത്മപരിശോധനയുടെ അവസരങ്ങളിലൂടെ മാനസാന്തരത്തിലേക്കു നയിക്കപ്പെടുവാനും,ദാനമായി ലഭിച്ചിരിക്കുന്ന ഗുണങ്ങളെ ശക്തമാക്കുവാനും കരുണയുടെ വാതിലുകള്‍ തുറന്നിടുന്ന വലിയ നോമ്പ് കാലത്തിലൂടെ ഒരുങ്ങി യാത്ര ചെയ്യുവാന്‍ സ്റ്റീവനേജില്‍ അവസരം സംഘടിപ്പിക്കുന്നു.

മാനസ്സികമായും, ആല്മീയമായും നമ്മെ സജ്ജമാക്കി മരണത്തില്‍ വിജയം നേടിയ ക്രിസ്തുവോനോടൊപ്പം നോമ്പുകാലത്തിന്റെ വിശുദ്ധിയിലും ഈസ്റ്ററിന്റെ പ്രൗഢിയിലും ആയിരിക്കുവാന്‍ നോമ്പുകാല ഒരുക്ക ധ്യാനം ഏറെ പ്രയോജനകരമാകും. സീറോ മലബാര്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയില്‍ സ്പിരിച്വല്‍ കോര്‍ഡിനേറ്ററും,ബ്രെന്‍ഡ്‌വുഡ് ചാപ്ലൈന്‍,ധ്യാനഗുരു,മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലണ്ടന്‍ വാല്‍ത്തംസ്റ്റോ മുഖ്യ കാര്‍മ്മികന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഫാ.ജോസ് അന്ത്യാംകുളം ആണ് സ്റ്റീവനേജില്‍ ഒരുക്ക ധ്യാനം നയിക്കുക.

നോമ്പുകാല ഒരുക്ക ധ്യാനത്തില്‍ പങ്കാളികളാവാനും, അനുഗ്രഹ സ്രോതസ്സ് പ്രാപിക്കുവാനും, ദൈവ കരുണയുടെ ഉറവയില്‍ നിന്നും ആവോളം സന്തോഷം നുകരുവാനും ഈ ധ്യാനം അനുഗ്രഹീതമാകട്ടെ എന്ന് ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ആശംസിച്ചു.

സ്റ്റീവനേജ് ബെഡ്‌വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും, ചായയും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

തിരുവചന ശുശ്രുഷയിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം പള്ളിക്കമ്മിറ്റി ക്ഷണിച്ചു കൊള്ളുന്നു.

പള്ളിയുടെ വിലാസം:
സെന്റ് ജോസഫ്‌സ് ദേവാലയം,
ബെഡ്‌വെല്‍ ക്രസന്റ്,
എസ് ജി1 1എല്‍ ഡബ്ല്യൂ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.