1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

Appachan kannanchira (സ്റ്റീവനേജ്:): സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ആചരിച്ച വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല പെസഹാ വ്യാഴം, ഉയിര്‍പ്പു തിരുന്നാള്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം വഹിക്കുകയും, ഫാ. ജോജോ ഔസേപ്പുപറമ്പില്‍ ദുംഖ വെള്ളിയാഴ്ച ശുശ്രുഷകള്‍ക്കു മുഖ്യ കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയും ചെയ്തു.

പെസഹാ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രുഷ, വിശുദ്ധ കുര്‍ബ്ബാന സ്ഥാപനം, വിശുദ്ധബലി തുടങ്ങിയ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച സെബാസ്റ്റ്യന്‍ അച്ചന്‍ ‘വിശുദ്ധ ഗ്രന്‍ഥം സാക്ഷ്യമായി ദൈവ പുത്രനും രക്ഷകനുമായ ഈശോമിശിഹായിലൂടെ നാം കണ്ടും, കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ വിനയത്തിന്റെയും ലാളിത്യത്തിന്റെയും, സ്‌നേഹത്തിന്റെയും അനുകരണീയ ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പകര്‍ത്തേണ്ടണ്ടതാണെന്നും, ദൈവകൃപയുടെ അനുഗ്രഹവാതില്‍ തുറന്നു കിട്ടുവാന്‍ ഈ കൃപകള്‍ അനിവാര്യമാണെന്നും ഉദ്‌ബോധിപ്പിച്ചു. കാല്‍കഴുകല്‍ ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന ‘ശിഷ്യര്‍ക്കുള്ള’ ഉപഹാരങ്ങള്‍ അച്ചന്‍ വിതരണം ചെയ്തു.

ദുംഖവെള്ളി ശുശ്രുഷകളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ജോജോ അച്ചന്‍ അനുതാപത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞു. നല്ല കള്ളന്‍ എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്ന ക്രൂശില്‍ തറക്കപ്പെട്ട കള്ളന്‍ തന്റെ അവസാന നിമിഷത്തില്‍ കുരിശില്‍ കിടന്നുകൊണ്ട് ഈശോയോടു കാണിച്ച വിശ്വാസ പ്രഖ്യാപനവും, അനുതാപവും, അപേക്ഷയും ഏതൊരാല്‍മാവിന്റെയും രക്ഷക്കും നിത്യജീവനും പ്രാപിക്കുവാനുതകുന്ന മകുടോദാഹരണമാണെന്നു ഓര്‍മ്മിപ്പിച്ചു. ദുംഖവെള്ളി അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, പീഡാനുഭവ വായന, നാഗരികാണിക്കല്‍ പ്രദക്ഷിണം, കുരിശു രൂപം മുത്തല്‍, കൈപ്പുനീര്‍പാനം തുടങ്ങിയ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സമാപനമായി നേര്‍ച്ച കഞ്ഞിയും പയറും വിതരണം ചെയ്തു.

ഉയിര്‍പ്പ് തിരുന്നാള്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്റെ നേതൃത്വത്തില്‍ ആഘോഷമായി ആചരിച്ചു. മാമോദീസ നവീകരണം, പുത്തന്‍ വെള്ളം വെഞ്ചിരിക്കല്‍ ശുശ്രുഷകള്‍ക്കു ശേഷം ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഈസ്റ്റര്‍ സന്ദേശത്തില്‍ ‘ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായാണ് ഈസ്റ്ററിനെ കാണുന്നതെന്നും, പ്രത്യാശയും, പ്രതീക്ഷയും നല്‍കുന്ന മരണത്തെ വിജയിച്ച ക്രിസ്തു നാഥന്റെ ഉയിര്‍പ്പ് തിരുന്നാള്‍, പിതാവായ ദൈവത്തിന്റെ നിയമങ്ങള്‍ക്കും അനുശാസനകള്‍ക്കും അനുസൃതമായി ജീവിക്കുവാനും, അങ്ങിനെ നിത്യ കിരീടത്തിനു അര്‍ഹനാകുവാനുള്ള ആഹ്വാനവും ഉറപ്പുമാണ് നല്‍കുന്നതെന്നും എന്നും ഓര്‍മ്മിപ്പിച്ചു.

ബെന്നി ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രിന്‍സണ്‍ പാലാട്ടി, സാംസണ്‍ ജോസഫ്, മെല്‍വിന്‍ അഗസ്റ്റിന്‍, സജന്‍ സെബാസ്റ്റ്യന്‍, ജോയ് ഇരുമ്പന്‍, സെലിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോര്‍ജ്ജ് തോമസ്, ഓമന സുരേഷ്, ബിന്‍സി ജോര്‍ജ്ജ്, ജെസ്സി ജോസ്, ബിന്ദു അജയ് തുടങ്ങിയവര്‍ ഗാന ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കി. അഖില ചെറുവത്തൂര്‍, ബെന്നി അഗസ്റ്റിന്‍, സിജോ കാളംപറമ്പില്‍ എന്നിവര്‍ ദേവാലയ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നേതൃത്വം നല്‍കി. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.