1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2011

സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ ഉദ്ദേശിച്ച് നടത്തുന്ന പബ്ലിക് കണ്‍സള്‍ട്ടെഷന്‍ തീരാന്‍ ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം. കൂട്ടുകക്ഷി സര്‍ക്കാരിന്‍റെ കുടിയേറ്റ നയങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങളാണ് സ്റ്റുഡന്റ് വിസ പരിഷ്ക്കാരങ്ങള്‍ കൊണ്ട് പ്രതീക്ഷിക്കുന്നത്.മാറ്റങ്ങള്‍ നിയമമാക്കുന്നതിന് മുന്‍പുള്ള എട്ടാഴ്ച നീളുന്ന പബ്ലിക് കണ്‍സള്‍ട്ടെഷന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ആരംഭിച്ച് ഈ മാസം 31 -ന് അവസാനിക്കുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

യു കെയില്‍ ഇപ്പോഴുള്ള നല്ലൊരു വിഭാഗം മലയാളികളും ഇവിടെയെത്തിയത് സ്റ്റുഡന്റ് വിസ വഴിയാണ്.തുടര്‍ന്ന് വര്‍ക്ക് വിസയിലേക്ക് മാറുകയും ഈ രാജ്യത്ത് സ്ഥിര താമസത്തിനുള്ള സാഹചര്യം ഒരുങ്ങുകയുമായിരുന്നു.അതുകൊണ്ട് തന്നെ ഭാവിയില്‍ നമ്മുടെ സഹ ജീവികളെയും ഇവിടെ എത്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം നമുക്കുണ്ട്. ഈ കണ്‍സള്‍ട്ടെഷന് നമ്മുടെ ഓരോ അഭിപ്രായവും വളരെ നിര്‍ണായകമാണ്.അതിനാല്‍ കഴിയുന്നതും ആളുകള്‍ ഈ കണ്‍സള്‍ട്ടെഷനില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ കണ്‍സള്‍ട്ടെഷന് നിങ്ങളുടെ അഭ്പ്രായം രേഖപ്പെടുത്താം

പ്രധാനമായും താഴെപ്പറയുന്ന പരിഷ്ക്കാരങ്ങളെ സംബന്ധിച്ചാണ് അഭിപ്രായം രേഖപ്പെടുതെണ്ടത്.

ഉയര്‍ന്ന കോഴ്സുകള്‍ക്ക് മാത്രം സ്റ്റുഡന്റ് വിസ നല്‍കുക
സ്റ്റുഡന്റ് വിസയില്‍ ഉള്ളവര്‍ ജോലി ചെയ്യുന്നത് നിയന്ത്രിക്കുക
സ്റ്റുഡന്റ് വിസക്ക് ബോണ്ട്‌ ഏര്‍പ്പെടുത്തുക
ആശ്രിതരെ കൊണ്ട് വരുന്നതിനും ജോലി ചെയ്യുന്നതും നിയന്ത്രിക്കുക
അന്ഗീകൃത യൂണിവേഴ്സിറ്റികളില്‍ മാത്രം പഠിക്കാനുള്ള വിസ നല്‍കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.