1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ലണ്ടന്‍:സ്വന്തം അനുഭവത്തില്‍ നിന്നും സായിപ്പ് ഒടുവില്‍ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങളിലെ മഹത്വം മനസിലാക്കുന്നു. വിവാഹിതരായി നല്ലകുടുംബജീവിതം നയിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടുന്നതിനൊപ്പം പട്ടിണിയില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നുവെന്നാണ് അടുത്തിടെ യുഎസില്‍ നടത്തിയ ഒരു സര്‍വേ കണ്ടെത്തിയത്. നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ പട്ടിണിയില്‍ നിന്നും രക്ഷപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 82 ശതമാനം അധികമാണെന്നാണ് കണക്കുകള്‍ പറയുന്നത്. മാതാപിതാക്കള്‍ വിവാഹിതരായി കഴിയുന്ന കുട്ടികളുടെ പഠനത്തിനുള്ള സാധ്യതയും ഏറെയാണ്.
വിവാഹിതരായ മാതാപിതാക്കളുള്ള കുടുംബങ്ങളില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം തുലോം കുറവാണ്. മികച്ച കുടുംബബന്ധങ്ങളുള്ള സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ ക്ലാസ്മുറിയിലും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഒറ്റയ്ക്കു താമസിക്കുന്ന രക്ഷിതാവിനൊപ്പമുള്ള കുട്ടികളുടെ പഠനവും പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാറില്ലെന്നും വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷനിലെ റോബര്‍ട്ട് റെക്ടര്‍ നിരീക്ഷിക്കുന്നു. പട്ടിണിക്കെതിരേയുള്ള അമേരിക്കയുടെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം കല്യാണമാണെന്ന നിരീക്ഷണത്തോടെയാണ് അദ്ദേഹം തന്റെ പഠനറിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. യുഎസിലും യുകെയിലുമുള്‍പ്പെടെ പാശ്ച്യാത്യരാജ്യങ്ങളിലെ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും അതിനുള്ള പരിഹാരവുമാണ് പഠനം ഗവേഷണവിഷയമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.