1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

Martin: സ്വാന്തനത്തിന്റെ കൈത്താങ്ങുമായി ബര്‍മ്മിങ്ഹാം നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് ഒരു സ്‌നേഹ കൂട്ടായ്മ. വളരെ തിരക്കുള്ള പ്രവാസി ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും മറ്റുള്ളവരുടെ കണ്ണുനീര്‍ തുടയ്ക്കാനായി ശ്രമിക്കുന്ന മൂന്നു സഹോദരിമാര്‍ യുകെ മലയാളി സമൂഹത്തില്‍ ശ്രദ്ധ നേടുന്നു.

ഏപ്രില്‍ മാസം 7ാം തിയതി ശനിയാഴച വൈകീട്ട് ചാരിറ്റി കറി നൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയിലൂടെ മദര്‍ തെരേസയുടെ ” നിങ്ങള്‍ക്ക് ഒരായിരം പേരുടെ വിശപ്പടക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു മനുഷ്യന്റെയെങ്കിലും വിശപ്പടക്കാന്‍ സാധിക്കും”. എന്ന വിശ്വ വിഖ്യാതമായ സന്ദേശം മറ്റുള്ളവരുടെ മനസിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുകയാണ് ഈ സഹോദരിമാര്‍.

കറി നൈറ്റില്‍ നിന്നും സമാഹരിക്കുന്ന തുക കേരളത്തിലെ ദുരിതം അനുഭവിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്കും ബര്‍മ്മിങ്ഹാമിലെ സെന്റ് മേരിസ് ഹോസ്പീസുമായി വീതിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതും അനേകരുടെ അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങളും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം പകരുന്നു.

ഇനി ആര്‍ക്കെങ്കിലും ഈ സംരഭത്തിലേക്ക് സഹായം എത്തിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ താഴെ പറയുന്നവരെ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

കറി നൈറ്റ് സംഘടിപ്പിക്കുന്ന സ്ഥലം

സെന്റ് ബ്രിഗിഡ്‌സ് കാത്തലിക് ചര്‍ച്ച് ഹാള്‍, നോര്‍ത്ത് ഫീല്‍ഡ്, ബര്‍മ്മിങ്ഹാം B31 5AB

മോളി മാത്യു 07588765320

പ്രേമ മാര്‍ട്ടിന്‍07794782938

ലാലി ജോസ്07930955876

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.