1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2015

ജോണ്‍ അനീഷ്: സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ 5ാമത് വാര്‍ഷികവും ഓണാഘോഷവും പതിവിലും ഗംഭീരമായി. ബ്രിട്ടനിലെ മുഴുവന്‍ മലയാളികളേയും ഒരു കുടക്കീഴിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന യുക്മയുടെ ദേശീയ പ്രസിഡന്റ്, സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് പ്രവാസി മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറിയ അഡ്വ. ഫ്രാന്‍സീസ് കവളക്കാ ട്ട് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്ത ആഘോഷപരിപാടികള്‍ വൈകിട്ട് അഞ്ച് മണിവരെ നീണ്ടു നിന്നു.

തമ്മില്‍ തമ്മില്‍ കലഹിച്ചും ഭിന്നിച്ചും പോരാടാതെ ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം സമൂഹത്തിന് നല്‍കാന്‍ എല്ലാ മലയാളി സംഘടനകളും ശ്രമിക്കണമെന്നം സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷനെ യുക്മയുടെ അംഗ അസ്സോസിയേഷനായും സ്‌കോട്ട്‌ലാന്‍ഡ് റീജിയന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തവും ഗുണമേന്മയുള്ള കലാമേളയും അച്ചടക്കത്തോടെയുള്ള പരിപാടികളും സ്വാദിഷ്ടമായ ഓണസദ്യയും ഏവരേയും ആകര്‍ഷിച്ചു. വലിയ കാര്യങ്ങളിലും പ്രശംസയിലും പ്രശസ്തിയിലും അവാര്‍ഡിലുമല്ല എസ്.എം.എ ശ്രദ്ധിക്കുന്നതെന്നും സമൂഹത്തിന് പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട വരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ന്ന് എല്ലാവരേയും ഒന്നായി കണ്ട് ഒന്നിച്ച് കൊണ്ടുപോകാനാണ് എസ്എംഎ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ഹാരിസ് കുന്നില്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കഴിഞ്ഞ വര്ഷം റെഫെറഡം നേരിട്ട സ്‌കോട്ട് ലാന്‍ഡ് യു കെയുടെ ഭാഗമായി ഉറച്ചു നില്കാന്‍ തീരുമാനിച്ചിരുന്നു സ്‌കോട്ട് ലാന്‍ഡില്‍ നിന്നുള്ള അസ്സോസ്സിയെഷനുകള്‍ ഒരുമിച്ചു കൊണ്ട് സ്‌കോട്ട് ലാന്‍ഡ് റിജിയന്‍ രൂപികരിക്കുന്നതിന്റെ ആവശ്യകത ഏറെ ഉണ്ട് എന്നതും ശ്രദ്ധേയമാണ് ഈ സാഹചര്യത്തില്‍ സ്‌കോട്ട് ലാന്‍ഡ് മലയാളി അസോസിയേഷന്‍ പോലെയുള്ള കരുത്തന്മാര്‍ യുക്മയിലേക്ക് വരുന്നത് ഏറ്റവും വലിയ വിജയമായി കാണാം .

വെല്‍ക്കം ഡാന്‍സോഡ് കൂടി ആരംഭിച്ച പരിപാടികള്‍, മാവേലിയെ വരവേല്‍ക്കല്‍, താലപ്പൊലി, ചെണ്ടമേളം, വടംവലി, വിഭവസൃദ്ധമായ ഓണസദ്യ, ഓര്‍ഗന്‍ ഡൊണേഷന്‍ കൗണ്ടര്‍, ചാരിറ്റി കൗണ്ടര്‍, റാഫിള്‍ നറുക്കെടുപ്പ്, ട്രോഫി വിതരണം, ടിവി ചാനലുകളില്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള കലാപ്രതിഭകളുടെ കലാമേന്മയുള്ള തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, ഗാനങ്ങള്‍ എന്നിവയുടെ മനം കവര്‍ന്നു. പ്രോഗ്രാം കോഡിനേറ്റര്‍, സുനില്‍ ബേബി സ്വാഗതവും എസ്.എം.എ സെക്രട്ടറി സന്തോഷ് രാജ് കൃതജ്ഞതയും എസ്എംഎ ജോയന്റ് സെക്രട്ടറി അനുമാത്യു, എസ്.എം.എ മുന്‍പ്രസിഡന്റ് ഷാജി കൊറ്റിനാട്ട് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

വൃക്ക ദാനം ചെയ്ത് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിനെ എസ്.എം.എ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. കായിക മത്സരങ്ങള്‍ക്കും 2015 കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും ജനറല്‍ കണ്‍വീനര്‍ ബിജു പടിഞ്ഞാറേയില്‍ ട്രോഫികള്‍ വിതരണം ചെയ്തു. ട്രഷറര്‍ ജിജി ഫിലിപ്പ്, ബിജു മാന്നാര്‍, ഷിജി ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. അജു തോമസ്, മാത്യു കണ്ണാല, ബാബു തോമസ്, മാത്യൂ ഡേവിഡ് എന്നിവര്‍ മറ്റ് കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.