1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

സ്‌റ്റാഫോര്‍ഡഷെയര്‍ മലയാളി അസോസിയേഷന്റെ
ക്രിസ്‌തുമസ്സ്‌ ന്യൂ ഇയര്‍ ആഘോഷം ഇന്ന്‌(ശനിയാഴ്‌ച) സെന്റ്‌. തെരേസാ പ്രൈമറി സ്‌കൂള്‍ ട്രെന്റ്‌ വെയ്‌ലില്‍ നടക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന ബൈബിള്‍ കഥയെ ആസ്‌പദമാക്കിയ സ്‌കിറ്റ്‌ ,ക്രിസ്‌തുമസ്സ്‌ കാരള്‍ ഗാനങ്ങള്‍, ഡാന്‍സ്‌ എന്നിവ പരിപാടിയിലെ പ്രധാനപ്പെട്ട ഇനങ്ങളാണ്‌. വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ ആരംഭിക്കുന്ന പരിപാടിയില്‍ യുക്‌മ നാഷണല്‍ കലോത്സവത്തില്‍ പങ്കെടുത്ത്‌ വിജയിച്ച കുട്ടികളെ അനുമോദിക്കും. സ്‌റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ രണ്ടാമത്തെ അസോസിയേഷനായിരുന്നു. കലാതിലകപ്പട്ടം സഹിതം മത്സരിച്ച എല്ലാ ഇനങ്ങളിലും പോയിന്റുകള്‍ നേടാനും കഴിഞ്ഞു. പരിപാടിയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെക്രട്ടറി ജോബി ജോസുമായി 07727720085 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.