1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2010

സ്റ്റീവനേജ്‌ കേരള കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുപ്പിറവി തിരുനാള്‍ കൊണ്ടാടുന്നു. ഡിസംബര്‍ 24്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7.30ന്‌ തിരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ബെഡ്വെല്‍ ക്രെസന്റിലെ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തില്‍ (എസ്‌ജിഐ ഐഎന്‍ജി) വെച്ചാണ്‌ തിരുനാള്‍ ആഘോഷിക്കുക.

വെസ്‌റ്റ്‌ മിനിസ്‌റ്റര്‍ അതിരൂപതയുടെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോണ്‍ പാറോക്കാരന്‍ സി.എം.ഐ കാര്‍മികത്വം വഹിക്കുകയും, തിരുപ്പിറവിയുടെ മഹാസന്ദേശം നല്‍കുന്നതുമാണ്‌. സ്റ്റീവനേജ്‌ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ കൊയര്‍ ഗ്രൂപ്പ്‌ തിരുനാള്‍ ഗാനശുശ്രൂഷകള്‍ക്കും കാരള്‍ ഗാനാലാപത്തിനും നേതൃത്വം നല്‍കും.

തിരുനാള്‍ ശുശ്രൂഷകള്‍ക്കു ശേഷം ഇടവകാംഗങ്ങള്‍ പാചകം ചെയ്‌ത്‌ തയ്യാറാക്കി കൊണ്ടു വരുന്ന ഭക്ഷണം ആശീര്‍വ്വദിച്ച്‌ സ്‌നേഹവിരുന്നൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക – റെനി – 01438239563, അമ്മിണി – 01438350275

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.