1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2017

വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഓ, യുക്മ): യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം രണ്ടാം തീയതി ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നടത്തുവാനുദ്ദേശിക്കുന്ന സൗത്ത് വെസ്റ്റ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായി ശ്രീമതി ബെറ്റി തോമസ് പ്രസിഡന്റായും ശ്രീമതി ലൗലീ മാത്യു സെക്രട്ടറിയായും ശ്രീ ജോജി സെബാസ്റ്റിയന്‍ ട്രഷറര്‍ ആയുമുള്ള കമ്മറ്റി നിലവില്‍ വന്നു. മാത്യു ഇടിക്കുള, സിനിയ തോമസ്, ലക്ഷ്മി റിസ്വാന്‍ എന്നിവരാണ് ലിങ്ക് നഴ്‌സുമാര്‍.

രാവിലെ പതിനൊന്നരക്ക് ആരംഭിക്കുന്ന കോണ്‍ഫ്രന്‍സില്‍, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്‌ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.

നഴ്‌സിംഗ് മേഖലയിലെ നിയമ പ്രശ്‌നങ്ങള്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, ഷെയേര്‍ഡ് നോളഡ്ജ്, , തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്‌നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടെയും സേഫ് ഗാര്‍ഡിങ്ങില്‍ പ്രശസ്തയായ മെര്‍ലിന്‍ എവ്‌ലി, ലണ്ടന്‍ കിങ്‌സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഷെയര്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ശ്രീമതി ദീപ എല്‍ഡര്‍ലി കെയര്‍, ഫ്രെയല്‍റ്റി സര്‍വീസ്,ഡിമെന്‍ഷ്യ ആന്‍ഡ് പാര്‍ക്കിന്‍സണ്‍സ് സ്‌പെഷ്യലിറ്റി സര്‍വീസ് എന്നീ മേഖലയില്‍ നിരവധിവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള ദീപ ഓസ്റ്റിന്‍, യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മായ ശ്രീ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകള്‍ നയിക്കുക.

നാലു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളീ നഴ്‌സുമാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാല്‍ ഈ റീജിയണിലെ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് സൗത്ത് വെസ്റ്റ് റീജിയണല്‍ കോര്‍ഡിനേഷാന്‍ കമ്മറ്റിക്ക് വേണ്ടി ശ്രീമതി ബെറ്റി തോമസ് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഫ്രന്‍സ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

BCA Social Club, Green Furlong, Berinsfield, Oxfordshire, OX10 7NR

കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി, നാഷണല്‍ കോര്‍ഡിനേറ്റര്‍: 07979 123615

ജോജി സെബാസ്റ്റ്യന്‍, സൗത്ത് വെസ്റ്റ് റീജിയന്‍: 07985276873

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.