1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2015

ഹോളിവുഡ് ഒരിക്കൽകൂടി ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്ദ്രജാലത്തിൽ മയങ്ങുകയാണ്. ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത യുദ്ധചിത്രം അമേരിക്കൻ സ്നൈപ്പർ ഈ വർഷത്തെ പണംവാരിപ്പടമായി മാറുന്നുവെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ.

അമേരിക്കൻ നേവി സീൽ അംഗമായിരുന്ന ക്രിസ് കൈലിന്റെ ആത്മകഥയായ അമേരിക്കൻ സ്നൈപ്പറിന്റെ ചലച്ചിത്രാവിഷ്കാരമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിനിമ. ഈസ്റ്റ്‌വുഡ് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വരവേൽപ്പാണ് സ്നൈപ്പർക്ക് ലഭിക്കുന്നത്.

87 മത് ഓസ്കർ പുരസ്കാരത്തിലും സ്നൈപ്പർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച നടൻ എന്നിവയുൾപ്പടെ ആറിനങ്ങളിലാണ് അമേരിക്കൻ സ്നൈപ്പർ മത്സരിക്കുന്നത്.

എൺപത്തിയഞ്ചാം വയസിലും തനിക്കൊരു മെഗാ ഹിറ്റൊരുക്കാൻ കഴിയുമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. സമീപകാല ചിത്രങ്ങളൊന്നും വലിയ വിജയങ്ങൾ ആകാതിരുന്നപ്പോൾ തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയ വിമർശകർക്കുള്ള മറുപടി കൂടിയാണിത്. അതും, സവിശേഷമായ ക്ലിന്റ് ഈസ്റ്റ്‌വുഡ് ശൈലിയിൽ, തോക്കുകൊണ്ട്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.