1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

ലണ്ടന്‍: പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും കരുതി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഇതാണ് പറ്റിയ അവസരമെന്ന്. എന്നാല്‍ രോഗിയുടെ സുരക്ഷയ്ക്ക് വീഴ്ചവരുത്തിയ മന്ത്രിമാരുടേയും പത്രക്കാരുടേയും പ്രവൃത്തിയില്‍ കോപാകുലനായ സര്‍ജന്റെ പ്രകടനം ഇവരുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതായിരുന്നു.

ലണ്ടനിലെ ഹൈസ് ഹോസ്പിറ്റലിലാണ് സംഭവം അരങ്ങേറിയത്. ഡേവിഡ് കാമറൂണും നിക്ക് ക്ലെഗും ഒരു രോഗിയെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി. ഒപ്പം പത്രക്കാരും. ആശുപത്രിയില്‍ പത്രക്കാര്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് താന്‍ മുതിര്‍ന്ന ഓര്‍ത്തോപാഡിക് സര്‍ജനാണെന്നും പറഞ്ഞ് ഡോ ഡേവിഡ് നണിന്റെ വരവ്. രോഗിയുടെ ചുറ്റും ഇങ്ങനെ കൂടിനില്‍ക്കരുതെന്ന് തങ്ങള്‍ പറഞ്ഞിരുന്നില്ലേ എന്ന് പറഞ്ഞ് അദ്ദേഹം നേരെ പത്രക്കാര്‍ക്കു നേരെ തിരിഞ്ഞു. രോഗിയുടെ സുരക്ഷവീഴ്ചവരുത്തിയെന്ന് പറഞ്ഞ് ആശുപത്രി സ്റ്റാഫിനും കിട്ടി കണക്കിന്.

സര്‍ജന്റെ പെട്ടെന്നുള്ളവരവും കോപവും കണ്ട് കാമറൂണ്‍ ശരിക്കും ഞെട്ടി. നണ്‍ പിന്നീട് കാമറൂണിന് പിറകേ വരാന്തവരെ പോയി. എന്നാല്‍ നിങ്ങള്‍ എന്താണ് മടങ്ങിപ്പോകാത്തത് എന്ന് കാമറൂണ്‍ ചോദിച്ചതോടെ അദ്ദേഹം പിന്‍വാങ്ങി. കാമറൂണ്‍ പോയപ്പോള്‍ ഡോക്ടര്‍ പിറുപിറുക്കയും കോപത്തോടെ സംസാരിക്കുകയും ചെയ്തിരുന്നെന്ന് ഒരു കാമറാമാന്‍ പറയുന്നു.

എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ മാറ്റംവരുത്തുന്നുവെന്ന തീരുമാനം പുറത്തുവിടാന്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ ഇവരെത്തിയപ്പോഴാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ രോഗിയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ കൈകള്‍ വാര്‍ഡ് സിസ്റ്റര്‍ വൃത്തിയാക്കിയിരുന്നതായി അറിയിച്ചിട്ടുണ്ട്. രോഗിയില്‍ നിന്നും അല്‍പം വിട്ടുനില്‍ക്കുന്നതിനാല്‍ ഇതത്ര നിര്‍ബന്ധമുള്ള കാര്യമല്ലെന്നും അവരോട് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.