TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

സ്വന്തം ലേഖകന്‍: മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും കമ്പിയുടെ മുകളിലേയ്ക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പി സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു.

കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെ അമ്മ ഗബ്രിയേല ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കമ്പി ചതുര രൂപത്തിലായത് കൊണ്ട് അരികുകള്‍ക്ക് മുര്‍ച്ചയുണ്ടാകുമെന്നതിനാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ആറിഞ്ച് നീളത്തില്‍ കമ്പി കുത്തി കയറിയിട്ടും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ തട്ടാതെ കടന്നു പോയത് അദ്ഭുതമാണെന്ന് കാന്‍സാസ് സിറ്റി ആശുപത്രി ന്യൂറോസര്‍ജര്‍ തലവന്‍ പറഞ്ഞു.

കണ്ണിനും തലച്ചോറിനും സുഷുമ്‌നയ്ക്കും മറ്റു പ്രധാന രക്തധമനികളിലും തട്ടാതെയാണ് കമ്പി കടന്നു പോയത്. ബ്ലീഡിങ് ഇല്ലാത്തതിനാല്‍ വിദ്ഗദ്ധ സര്‍ജന്‍മാരുടെ വിളിച്ചുവരുത്താനുള്ള സമയം ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും, ആരോഗ്യം വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ചിലപ്പോള്‍ സേവിയറിന്റെ സംസാരിക്കാനുള്ള കഴിവിനെ ഇത് ബാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍; ഇത് രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം
ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം
പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം
പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം
സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം
പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി
പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും
മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും
More Stories..