1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: 102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി. ഓസ്‌ട്രേലിയന്‍ മുത്തശ്ശി ഐറീന്‍ ഒ’ഷിയ 102 ആം ജന്മദിനം ആഘോഷിച്ചത് ആകാശത്തുനിന്നു ചാടി. 16,000 അടി ഉയരത്തില്‍നിന്ന് സഹായിക്കൊപ്പം ചാടി പാരഷ്യൂട്ട് ഉപയോഗിച്ച് സുഖകരമായി ഭൂമിയില്‍ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ഒ’ഷിയ സ്വന്തമാക്കി.

നൂറാം ജന്മദിനത്തിലായിരുന്നു മുത്തശ്ശിയുടെ ആദ്യ ആകാശച്ചാട്ടം. ഇത്തവണത്തെ ചാട്ടത്തിനു പിന്നില്‍ മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതരെ സഹായിക്കാനുള്ള കാരുണ്യ സംഘടനയ്ക്കു പണം കണ്ടെത്തല്‍. ഒ’ഷിയയുടെ മകള്‍ ഒരു വര്‍ഷം മുന്പ് ഈ രോഗം ബാധിച്ചു മരിച്ചിരുന്നു.

അത്‌ലറ്റ്‌സ്റ്റോണ്‍ സ്വദേശിനിയാണ് ഒ’ഷിയ. അഡ്‌ലെയ്ഡിലെ എസ്എ സ്‌കൈഡൈവിംഗ് കന്പനിയാണ് ആകാശച്ചാട്ടത്തിനു സൗകര്യം ചെയ്തത്. മുത്തശ്ശിയെ പുറത്തുവഹിച്ചു ചാടിയത് ഇരുപത്തിനാലുകാരനായ ജെഡ് സ്മിത്തും. ബ്രിട്ടീഷുകാരനായ ബ്രൈസണ്‍ വില്യം വെര്‍ഡന്‍ ഹേസ് 2017 മേയില്‍ 101 വയസും 38 ദിവസവും പ്രായമുള്ളപ്പോള്‍ നടത്തിയ ആകാശച്ചാട്ടത്തിന്റെ റിക്കാര്‍ഡാണ് മുത്തശ്ശി സ്വന്തം പേരിലാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.