1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012

സഖറിയ പുത്തന്‍കളം

യൂറോപ്പിന്റെ നവ അഭിഷേകത്തിനായിട്ടുള്ള ദശദിന പന്തകുസ്ത ധ്യാനം ഈ മാസം 25ന് ഇന്ന് ആരംഭിച്ച് അടുത്ത മാസം മൂന്നിന് പര്യവസാനിക്കും. യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്ത്വത്തില്‍ നടത്തപ്പെടുന്ന ദശദിന ധ്യാനത്തിന് ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മാന, ഫാ.ജോണ്‍ കറ്റാത്ത്,ഫാ ബിനോയി കരിമരിതിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പത്ത് ദിവസത്തെ ഏകാഗ്രതയോടെ, ലോകത്തിന്റെ എല്ലാ അരൂപികളിലും നിന്നകന്ന് ധ്യാനിച്ചും സ്തുതിച്ചും ആരാധിച്ചും ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും നിറയാനും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെ പരിപോഷിപ്പിക്കുവാനുമായി നടത്തപ്പെടുന്ന ദശദിന പന്തകുസ്ത ധ്യാനം നടക്കുന്നത് നോര്‍ത്ത് വെയില്‍സിലെ സിഫന്‍ ലീ പാര്‍ക്കിലാണ്.

ദശദിന ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക

മാത്യു 07737606164

ദശദിന ധ്യാന വിലാസം

CEFN LEA PARK

DOLFOR

Newtown

Poys

Sy16 4AJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.