1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചതിനെതിരെ പ്രതിഷേധിച്ച 11 സൗദി രാജകുമാരന്മാരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍.

വെള്ളം, വൈദ്യുതി തുടങ്ങിയ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് 11 രാജ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്കെതിരായി വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തടവിലായവര്‍ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല.

കടുത്ത സാമ്പത്തിക കമ്മി നേരിടുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും മൂല്യവര്‍ധിത നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ രാജ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.