1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2017

 

സ്വന്തം ലേഖകന്‍: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം. നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധന–പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്!ലി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയെന്നു കേന്ദ്ര ധനകാര്യസഹമന്ത്രിയും ലോക്‌സഭയെ അറിയിച്ചു. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.

ഈ വര്‍ഷം മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. ജനുവരി 27ന് ഇത് 9.921 ലക്ഷം കോടിയായിരുന്നു. അഴിമതിക്കും കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം. ഈ നടപടികൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കല്‍ നടപടി അഴിമതി തടയുന്നതിനും കള്ളപ്പണത്തിനുമെതിരായ സര്‍ക്കാരിന്റെ നീക്കമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇതുവഴി തടയാന്‍ സാധിച്ചു. ജിഡിപി കൂടുതല്‍ വലുതാവുകയും ശുദ്ധീകരിക്കുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ മാറി കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി വ്യക്തമാക്കി.

നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത്. ഇതിന്റെ തുടര്‍ച്ചയായി 2000 ന്റേയും 500 ന്റേയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണമെടുക്കുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഘട്ടംഘട്ടമായാണ് ഇവ നീക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.