1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2011

ലക്ഷക്കണക്കിന് പൗണ്ട് പൊടിച്ചുള്ള വിവാഹങ്ങള്‍ ബ്രിട്ടനില്‍ സാധാരണയാണ്. എന്നാല്‍ 20,000 പൗണ്ട് ചിലവഴിച്ച് ഈയിടെയൊരു വിവാഹം നടന്നു. മനുഷ്യുരടേതായിരുന്നില്ല. രണ്ട് നായ്ക്കളുടേതായിരുന്നു കല്യാണം.

എസെക്‌സിലെ ബ്രാഡ്വെല്‍ ഓണ്‍ സീ മാന്‍ഷെനിലാണ് ഈ നായക്കല്യാണം നടന്നത്. ആറ് വയസുള്ള യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ നായ ലോലയും ചൈനീസ് ക്രസ്റ്റര്‍ നായ മഗ്ലിയും തമ്മിലായിരുന്നു വിവാഹം. ലോലയുടെ ഉടമ ലൂയിസ് ഹാരിസാണ് വിവാഹത്തിന് മുന്‍കൈയ്യെടുത്തത്. ക്രിസ്റ്റല്‍ പതിപ്പിച്ച ഉടയാടയാണ് വിവാഹത്തിന് ലോല ധരിച്ചത്. 80ഓളം അതിഥികളുടെ മുന്നില്‍വെച്ചായിരുന്നു വിവാഹം.

തന്റെ നായ ഒറ്റയ്ക്ക് കഴിയുന്നതില്‍ ദു:ഖിതയായ ഹാരിസ് അതിന് പങ്കാളിയെ കണ്ടെത്താനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു. ലോലയുടെ കൂട്ടുകാരായ ലുലുവും ലാറിയും എപ്പോഴും ലോലയെ തഴയുകയായിരുന്നു. ഇങ്ങനെ ഒറ്റപ്പെട്ടു നടക്കുന്ന അവസ്ഥയില്‍ നിന്നും ലുലുവിനെ മോചിപ്പിക്കണമെന്ന് ഉദ്ദേശിച്ചായിരുന്നു അപേക്ഷ ക്ഷണിച്ചത്. നൂറുകണക്കിന് അപേക്ഷകളാണ് മറുപടിയായി ലഭിച്ചത്.

തുടര്‍ന്ന് ആറ് നായകളുടെ ഒരു ചുരുക്കപ്പട്ടികയുണ്ടാക്കുകയും അതില്‍ നിന്ന് ചൈനീസ് ക്രസ്റ്റഡ് നായ മഗ്ലിയെ തിരഞ്ഞെടുക്കുകയുമായിരുന്നു. ബ്രിട്ടനിലെ ഏറ്റവും വൃത്തികെട്ട നായവര്‍ഗ്ഗമായി തിരഞ്ഞെടുത്തതൊന്നും മഗ്ലിയെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ഹാരിസിനെ തടഞ്ഞില്ല. പീറ്റസ്ബറോയിലെ ബെവ് നിക്കോള്‍സണാണ് മഗ്ലിയുടെ ഉടമസ്ഥ. ഇരുവരും പരസ്പരം സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഹാരിസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.