1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2015

സ്വന്തം ലേഖകന്‍: 2006 ലെ മുംബൈ സ്‌ഫോടന കേസിലെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ, ഏഴു പേര്‍ക്ക് ജീവപര്യന്തം. ഏഴു മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴുപേര്‍ക്കു ജീവപര്യന്തം തടവ്.

നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണു പ്രതികളെല്ലാം. പ്രത്യേക മകോക്ക കോടതി ജ!ഡ്ജി ജസ്റ്റിസ് യതിന്‍ ഡി. ഷിന്‍ഡെയാണു ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട 12 പേരില്‍ നിന്ന് 1.5 കോടി രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്ക് കൊലപാതകം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ജമൈത്ത്ഉലെമഇമഹാരാഷ്ട്ര എന്ന സംഘടനയുടെ പ്രതിനിധികളും അറിയിച്ചു.

അതേസമയം, മഹാരാഷ്ട്രാ സര്‍ക്കാരും സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പരുക്കേറ്റവരും വിധിയെ സ്വാഗതം ചെയ്തു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.