1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

ലണ്ടന്‍ : ലോകമെമ്പാടും പുതുവര്‍ഷ ആഘോഷ ലഹരിയില്‍ അമരുമ്പോള്‍ ബ്രിട്ടനിലെ മധ്യവര്‍ഗത്തിന് മോശം വാര്‍ത്ത. 2011 യുകെയിലെ മധ്യവര്‍ഗത്തിന്  മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറുംമോശം വര്‍ഷമല്ല, 1982ന് ശേഷമുളള ഏറ്റവും മോശപ്പെട്ട വര്‍ഷമായിരിക്കും 2011 എന്നാണ് മുന്നറിയിപ്പ്.

ബ്രിട്ടനിലെ ഓരോ മധ്യവര്‍ഗ കുടുംബത്തിന്റെയും വരുമാനം ചുരുങ്ങിയത് 1000 പൗണ്ടെങ്കിലും കുറയുമെന്നതാണ് ഇതിന് പ്രധാനകാരണം. വാറ്റ് ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് റേറ്റ് ഉയര്‍ത്തിയതും ചൈല്‍ഡ് ബെനിഫിറ്റ് വെട്ടിക്കുറച്ചതും എല്ലാംകൂടി ചേരുമ്പോള്‍ വരവുചെലവുകള്‍ ഒപ്പിച്ചുപോകുന്ന കുടുംബങ്ങള്‍ നക്ഷത്രമെണ്ണും.

1982ലെ ഫോള്‍ക്ക്‌ലാന്‍ഡ് യുദ്ധസമയത്താണ് ഇതിന് മുന്‍പ് ഇതിന് സമാനമായ അവസ്ഥയുണ്ടായതെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് നിയന്ത്രിക്കാനാവാത്ത പണപ്പെരുപ്പമാണ്  പ്രതിസന്ധിയുണ്ടാക്കിയത്. പുതുവര്‍ഷത്തിലെ സാമ്പത്തികാവസ്ഥ ഇതുപോലെ ആയിരിക്കും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാറ്റ് വര്‍ധിപ്പച്ചതോടെ ശരാശരി ഓരോ കുടുംബവും 520 പൗണ്ട് അധികമായി നല്‍കേണ്ടിവരും. 17.5 മുതല്‍ 20 ശതമാനം വരെയാണ് വാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പെട്രോള്‍ വിലയും വര്‍ധിക്കുമെന്നാണ് സൂചന. ലോണ്‍ നിരക്കില്‍ മാസം 60 പൗണ്ട് അധികമായി അടയ്‌ക്കേണ്ടിവരും. അല്ലെ​ങ്കില്‍ വര്‍ഷത്തില്‍ 730 പൗണ്ട് അധികമായി വരും. വീട്ടുസാധനങ്ങളുടെ വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.