1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2017

ബാലസജീവ് കുമാര്‍ (യുക്മ പി.ആര്‍.ഓ): യു.കെ മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ യുക്മ കലണ്ടര്‍ ഈ വര്‍ഷം ഒക്ടോബര്‍ മാസം തന്നെ വിതരണം ചെയ്തു തുടങ്ങിയത് യു.കെയിലെമ്പാടും വന്‍പ്രചാരം ലഭിക്കുന്നതിനിടയാക്കി. യുക്മയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഒക്ടോബര്‍ മാസം തന്നെ കലണ്ടര്‍ പുറത്തിറക്കി യു.കെയുടെ എല്ലാ മേഖലയിലും വിതരണത്തിന് എത്തിച്ചത്. ഒക്ടോബര്‍ 28 ശനിയാഴ്ച ലണ്ടന്‍ ഹെയര്‍ഫീല്‍ഡില്‍ വച്ചു നടന്ന യു.കെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍ കലാമേള 2017ന്റെ വേദിയിലാണ് 2018 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തത്.

യുകെയിലെയും കേരളത്തിലെയും അവധി ദിവസങ്ങള്‍ വ്യത്യസ്തമായ കളറുകളില്‍ ചേര്‍ത്തിരിക്കുന്നത്. കൂടാതെ മലയാളം പഞ്ചാംഗം നോക്കി മലയാള മാസതീയതികളും നാളുകളും കൃത്യമായി ഉള്‍പെടുത്തി എന്നുള്ളതാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിന്റെ പ്രത്യേകത. യു.കെയിലെ അവധി ദിവസങ്ങളും ശനി, ഞായര്‍ ദിവസങ്ങള്‍ ചുവന്ന കളറിലും ഇന്ത്യയിലെ അവധി ദിവസങ്ങള്‍ നീല നിറത്തിലുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ വയ്ക്കുവാനും ഇയര്‍ പ്‌ളാനര്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷവും 15,000 കലണ്ടറുകള്‍ ആണ് യുക്മ സൌജന്യമായി യുകെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയും ആണ് ഇവ യു.കെ മലയാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലൈഡ് ഫൈനാന്‍സിയേഴ്‌സ്, മുത്തൂറ്റ് ബാങ്ക്, ലോ ആന്‍ഡ് ലോയേര്‍സ് സോളിസിറ്റേഴ്‌സ്, ടോംടോം ട്രാവല്‍സ്, സിബി ജോര്‍ജ് അക്കൗണ്ടന്‍സി സര്‍വീസ്, ബി ആന്‍ഡ് എല്‍ ഫോട്ടോഗ്രാഫി യുകെ, കൊരിന്ത്യന്‍സ് ഓട്ടോമൊബൈല്‍സ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനു പരസ്യം നല്‍കി സഹായിച്ചത്.

നാഷണല്‍ കലാമേള വേദിയില്‍ പ്രകാശനം ചെയ്ത കലണ്ടറുകള്‍ യുക്മ അംഗ അസോസിയേഷനുകളില്‍ ഇതിനോടകം തന്നെ റീജിയണല്‍ കമ്മറ്റി എത്തിച്ചു നല്‍കിയിട്ടുണ്ട്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേന ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

യുക്മയില്‍ അംഗമല്ലാത്ത സംഘടനകള്‍ക്കും യുക്മ കലണ്ടര്‍ എത്തിക്കുവാന്‍ യുക്മ നേതൃത്വം ആലോചിക്കുന്നുണ്ട്. കലണ്ടറുകള്‍ ആവശ്യമുള്ള സംഘടനകള്‍ യുക്മ നാഷണല്‍ സെക്രട്ടറിയുടെ ഈമെയില്‍ ആയ secretary.ukma@gmail.com ല്‍ നിങ്ങളുടെ അഡ്രസും നിങ്ങള്‍ക്കു ആവശ്യമായ കലണ്ടറിന്റെ എണ്ണവും നല്‍കിയാല്‍ കൊറിയര്‍ വഴി കലണ്ടര്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.