1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2011

ബസുകളിലെ യാത്ര ഒരിക്കലും മോഹിപ്പിക്കുന്നതല്ല. എന്നാല്‍ സൂപ്പര്‍ ബസുകളിലെ യാത്ര അങ്ങനെയല്ല. അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.

എന്താണ് സൂപ്പര്‍ബസ് എന്നല്ലേ? 15 ഫീറ്റ് നീളം വരും. ആറ് ചക്രമുണ്ട്. ഒറ്റനോട്ടത്തില്‍ ബാറ്റ് മൊബൈലിന്‍റെയും ലിമോസിന്റെയും ക്രോസ് ആണെന്നേ ഈ ബസ് കണ്ടാല്‍ തോന്നുകയുള്ളൂ. 23 പേര്‍ക്ക് സുഖമായി യാത്രചെയ്യാം. 155 മൈല്‍ വേഗതയില്‍ ഒരു ആഢംബരയാത്ര. അതാണ് സൂപ്പര്‍ബസ്.

എന്നാല്‍ ചെറിയൊരു പ്രശ്‌നമുണ്ട്. ഈ വന്‍ വാഹനം നിര്‍ത്തിയിടാന്‍ ഒരു പാര്‍ക്കിംങ് സ്ഥലം കണ്ടെത്താന്‍ നിങ്ങള്‍ നന്നേ ബുദ്ധിമുട്ടും. മുന്‍ ഡച്ച് ബഹിരാകാശ യാത്രികന്‍ വുബോ ഒക്കല്‍സ് ഉള്‍പ്പെടുന്ന ടി.യു ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സംഘമാണ് സൂപ്പര്‍ ബസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സൂപ്പര്‍ലൈറ്റ് കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത് ലിഥിയം പോളിമര്‍ ബാറ്ററികളുള്ള ഇലക്ട്രിക് മോട്ടോര്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ മൃദുവും വിശാലവുമായ സീറ്റുകളിലേക്ക് പ്രവേശിക്കാനായി 12 ഡോറുകളാണുള്ളത്.

ഒരു സാധാരണ ബസിന് പോകാന്‍ കഴിയുന്ന എല്ലാസ്ഥലങ്ങളിലും സൂപ്പര്‍ ബസുമായി പോകാമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ഓക്കിള്‍സ് പറയുന്നു. അഡ്ജസ്റ്റബിള്‍ ഹൈറ്റ്, റെയര്‍ വീല്‍ സ്റ്റിയറിംങ്, 10മീറ്റര്‍വരെയുള്ള ട്യൂണിംങ് സര്‍ക്കിള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2004 ലാണ് ഈ ബസിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏകദേശം 11.5മില്യണ്‍ പൗണ്ടാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.

ദുബായില്‍ നടക്കുന്ന എക്സിബിഷനില്‍ ആണ് സൂപ്പര്‍ബസ് പ്രദര്‍ശിപ്പിച്ചത്.സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ ദുബായ് റോഡുകളില്‍ താമസിയാതെ സൂപ്പര്‍ ബസ് ഓടിത്തുടങ്ങും

സൂപ്പര്‍ ബസിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.