1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ദുരിത മേഖലകളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള യാത്രയിലാണ് ഇവര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന വെളിപ്പെടുത്തുന്നത്.

ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരിച്ച അഭയാര്‍ഥികളുടെ എണ്ണത്തെക്കാള്‍ 12 ശതമാനം കൂടുതലാണിത്. 2780 പേരാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലക്ഷ്യം കാണുംമുമ്പ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം 5400 അഭയാര്‍ഥികള്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം ലിബിയന്‍ തീരത്ത് 1100 അഭയാര്‍ഥികള്‍ മരിച്ചു. അഭയാര്‍ഥികളുടേ ശവപ്പറമ്പ് എന്ന ചീത്തപ്പേര്‍ മെഡിറ്ററേനിയന്‍ കടല്‍ ഈ വര്‍ഷവും നിലനിര്‍ത്തുമെന്ന സൂചനയാണ് കഴിഞ്ഞ ആറുമാസത്തെ കണക്കുകള്‍ നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.