1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

അഞ്ചു വര്‍ഷത്തിനിടെ 30 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് ദക്ഷിണാഫ്രിക്കന്‍ കോടതി വിധിച്ചത് 1535 വര്‍ഷത്തെ തടവു ശിക്ഷ. 2007 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പ്രതിയായ ആല്‍ബര്‍ട്ട് മൊറാക്കിന്‍ ഇത്രയും സ്ത്രീകളെ ചൂഷണം ചെയ്തത്.

ജോഹന്നാസ് ബര്‍ഗ് ഹൈക്കോടതി വിധിച്ച 1535 വര്‍ഷത്തെ തടവില്‍ 30 വര്‍ഷം ജീവപര്യന്തവും 360 വര്‍ഷം പിടിച്ചുപറിക്കും മോഷണത്തിനുമാണ്. തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ബാക്കി വര്‍ഷങ്ങള്‍.

175 കേസുകളാണ് ആല്‍ബര്‍ട്ടിനെതിരെ ചുമത്തപ്പെട്ടത്. 30 മാനഭംഗ കേസുകളും, 41 തട്ടിക്കൊണ്ടു പോകല്‍ കേസുകളും 24 പിടിച്ചുപറി കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. തനിക്കെതിരായ കേസുകളെല്ലാം ആല്‍ബര്‍ട്ട് കോടതിയില്‍ നിഷേധിച്ചു.

കോടതി വിധിയെ ആഘോഷങ്ങളോടെയാണ് സ്ത്രീകള്‍ സ്വാഗതം ചെയ്തത്. ഭാവിയില്‍ ഉണ്ടാകിനിടയുള്ള ഇതു പോലുള്ള സംഭവങ്ങളെ പ്രതിരോധിക്കാന്‍ ഇത്രയും കടുത്ത ശിക്ഷ ആവശ്യമാണെന്ന് വനിതാ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.