1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011

ലണ്ടന്‍: ബ്രിട്ടിഷ് ഗ്യാസ് റെക്കോര്‍ഡ് ലാഭം വിവരം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉപഭോക്താക്കളുടെ പ്രതിഷേധം. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെമേല്‍ ബില്‍തുക അടിച്ചേല്‍പ്പിച്ച് രണ്ടുമാസത്തിനുള്ളില്‍ തന്നെ 742മില്ല്യണ്‍ ലാഭമാണ് ബ്രിട്ടീഷ് ഗ്യാസ് ഉണ്ടാക്കിയത്.

അതായത് ഒരു ദിവസം 2മില്ല്യണ്‍ പൗണ്ടും സെക്കന്റെില്‍ 1,390 പൗണ്ടും ലാഭം ബ്രിട്ടീഷ് ഗ്യാസ് നേടുന്നുണ്ട്. 2.4 ബില്ല്യണ്‍ പൗണ്ട് വാര്‍ഷിക വരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സെന്‍ട്രികയുടെ ഭാഗമായ കമ്പനിയുടെ ലാഭത്തില്‍ 24% വര്‍ധനവുണ്ടായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

16 മില്ല്യണ്‍ ഉപഭോക്താക്കളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ കമ്പനിയായ ഇത് കഴിഞ്ഞ ഡിസംബറില്‍ ഗ്യാസിന്റെ വില 7%മായും വൈദ്യുതിയുടെ വില 5.8% മായും ഉയര്‍ത്തിയിരുന്നു. ഇത് ഒരു വര്‍ഷത്തെ ശരാശരി ഇന്ധനഉപഭോക ചിലവ് 1,157 പൗണ്ട് എന്നതില്‍ നിന്നും 1,239 പൗണ്ട് എന്ന നിലയിലേക്ക് ഉയരാനിടയാക്കി. 100 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മഞ്ഞ്കാലം ബ്രിട്ടനെ പിടികൂടിയ സന്ദര്‍ഭത്തിലാണ് ഇന്ധന വില കൂട്ടിയത്.

കഴിഞ്ഞ വര്‍ഷം മൂന്ന് തവണ കമ്പനി വില കുറച്ചിട്ടുണ്ടെങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ 34% വര്‍ധനവ് എന്ന നിലയിലാണ് ഇപ്പോള്‍ തുടരുന്നത്. അതായത് 2008ല്‍ അടക്കുന്നതിനേക്കാള്‍ 276 പൗണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ അടക്കേണ്ടിവരുന്നു.

ഗ്യാസ് കമ്പനിയുടെ അഭിപ്രായത്തില്‍ ഈ വിലവര്‍ധനവിന് കാരണം ഗ്യാസ് കണക്ഷനുകളുടെ എണ്ണം കൂടിയതും തണുപ്പുകൂടിയതുമാണ്. എന്നാല്‍ ഉപഭോക്താക്കളുടെ ഗ്രൂപ്പ് കമ്പനിയെ ശക്തമായി വിമര്‍ശിക്കുകയാണ്. വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ അസ് വിച്ച്.കോമിലെ ആന്‍ റോബിന്‍സണ്‍ പറയുന്നത് വിലകൂടിയതിനെ തുടര്‍ന്ന് ഈ കാലയളവില്‍ ഉപഭോക്താക്കളില്‍ മുക്കാല്‍ ഭാഗവും ഊര്‍ജ ഉപഭോഗം കുറച്ചു എന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.