1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: എഴുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിന്‍ഡ്‌സര്‍ കാസിലില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. മറ്റ് ആഘോഷ പരിപാടികളില്ലെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.

ജോര്‍ജ് ആറാമന്‍ രാജാവിന്റെ മൂത്ത മകളായ എലിസബത്തും ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായിരുന്ന ഫിലിപ്പും 1947ലാണു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹസമയത്ത് എലിസബത്തിന് 21 ഉം ഫിലിപ്പിന് 26ഉം വയസായിരുന്നു.

വിവാഹത്തിന് ചെറിയ എതിര്‍പ്പുകളുണ്ടായിരുന്നു. കാര്യമായ സാന്പത്തിശേഷിയില്ലാതിരുന്ന ഫിലിപ്പ് കൊട്ടാരവും രാജ്യവുമില്ലാത്ത രാജകുമാരനെന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഫിലിപ്പിന് 96ഉം എലിസബത്തിന് 91ഉം വയസുണ്ട്. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരാണു മക്കള്‍.

1952ല്‍ എലിസബത്തിനു ഭരണം ലഭിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിനു പുറമേ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുടെയും ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയ മറ്റു 12 രാജ്യങ്ങളുടെയും രാജ്ഞിയാണ്. ഫിലിപ്പിന് എഡിന്‍ബറോയിലെ ഡ്യൂക് എന്ന പദവിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.