1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2017

സ്വന്തം ലേഖകന്‍: 73% ഇന്ത്യക്കാരും മോദി സര്‍ക്കാരിന്റെ കഴിവില്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസത്തിന്റെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. സര്‍ക്കാരിന് മേല്‍ ജനങ്ങളുടെ ആത്മവിശ്വാസം കണക്കാക്കുന്ന ഒഇപിഡി പ്രസിദ്ധീകരിച്ച പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്റിനും ഇന്തോനേഷ്യയ്ക്കും പിന്നിലായാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. രാജ്യത്ത് ഉടനീളമുള്ള പൊതുഭരണ സംവിധാനങ്ങളുടെ ഏറ്റവും പുതിയ വിവര ശേഖരം അടിസ്ഥാനപ്പെടുത്തിയാണ് ഈ സര്‍വേ നടത്തിയത്.

ഓരോ രാജ്യങ്ങളിലേയും എകദേശം 1000 പൗരന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ 73 ശതമാനം പേര്‍ക്കും മോഡി സര്‍ക്കാരില്‍ വിശ്വാസമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്തോനേഷ്യയില്‍ 79 ശതമാനം പേരും സ്വന്തം സര്‍ക്കാരിനെ വിശ്വസിക്കുമ്പോള്‍ സ്വിറ്റ്‌സര്‍ലന്റ് ജനതയില്‍ 80 ശതമാനവും തങ്ങളുടെ സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സംഘടനയുടേതോ ഒരു വ്യക്തിയുടെയോ പ്രവര്‍ത്തനങ്ങളിലെ അനൂകൂലമായ കാഴ്ചപ്പാടിനെയാണ് വിശ്വാസം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു സര്‍ക്കാരിലുള്ള വിശ്വാസം ഗുണകരമായ ഭരണത്തിലേക്കും സാമ്പത്തിക വികസനത്തിലേക്കും രാജ്യത്തെ നയിക്കുമെന്ന് കണക്കാക്കുന്നു. നികുതി സംവിധാനം, സാമൂഹ്യ സൗകര്യങ്ങള്‍, നയങ്ങളില്‍ വരുന്ന രാഷ്ട്രീയ അഭിപ്രായ ഐക്യം തുടങ്ങിയ അനേകം കാര്യങ്ങളെ ഇത് ആശ്രയിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് സര്‍ക്കാരില്‍ 30 ശതമാനത്തിന് മാത്രമാണ് വിശ്വാസം.

തെരേസാ മെയ് യുടെ ബ്രിട്ടീഷ് സര്‍ക്കാരില്‍ 41 ശതമാനം ജനങ്ങള്‍ വിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ അടുത്തിടെ വമ്പന്‍ അഴിമതിയും പ്രധാനമന്ത്രിയുടെ ഇംപീച്ച്‌മെന്റും നടന്ന ദക്ഷിണ കൊറിയയിലെ സര്‍ക്കാരിനെ 25 ശതമാനമാണ് പിന്തുണയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ഗ്രീസില്‍ നിലവിലെ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് വെറും 13 ശതമാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.