1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: 777888999 എന്ന നമ്പറില്‍ നിന്ന് വരുന്ന കോള്‍ എടുത്താല്‍ മരണം? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ. 777888999 എന്ന നമ്പറില്‍ നിന്ന് കോളോ സന്ദേശമോ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇത്തരം ഫോണ്‍ കോള്‍ എടുത്താല്‍ അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കുമെന്നും ചില സന്ദേശങ്ങളില്‍ പറയുന്നു.എ ന്നാല്‍ 777888999 എന്നത് ഒമ്പതക്ക നമ്പറാണെനും ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നു.

പിന്നെങ്ങനെയാണ് കോള്‍ വരുന്നതും പൊട്ടിത്തെറിക്കുന്നതും എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ലോകം മുഴുവനുമായി രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കിയ റാന്‍സംവേറുമായി ബന്ധപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ സന്ദേശവും വൈറലായത് എന്നതിനാല്‍ ഏതെങ്കിലും വൈറസ് ആണോ ഇതിനു പുറകില്‍ എന്നാല്‍ ചിലരുടെ സംശയം.

എന്തായാലും ഈ സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ആരുടേയോ ബുദ്ധിയില്‍ വിരിഞ്ഞ ഒരു തമാശ മാത്രമാണ് ഈ ഭീഷണി സന്ദേശത്തിന് പിന്നില്‍. ഒരിക്കലും ഒരു ഫോണ്‍ കോളിന് ഫോണിനെ പൊട്ടിത്തെറിപ്പിക്കാന്‍ സാധിക്കില്ലെന്നും അതിന് ഒരു വിധ ശാസ്ത്രീയ പിന്തുണയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്‌പോള്‍ സന്ദേശത്തിന്റെ ഉള്ളടക്കം സത്യമാണോ എന്നന്വേഷിച്ച് മാത്രം ഷെയര്‍ ചെയ്യാന്‍ ശ്രമിക്കാനും വിദഗ്ധര്‍ ഉപദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.