1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാള്‍, ആഘോഷങ്ങളുമായി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്മദിനത്തില്‍ രണ്ടാം എലിസബത്ത് രാജ്ഞിയെ ആദരിച്ചു.

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് രാജ്ഞി എന്ന നേട്ടത്തിന് കഴിഞ്ഞ വര്‍ഷം അര്‍ഹയായ എലിസബത്ത് രാജ്ഞി ഇത്തവണ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. കാമറൂണിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റും രാജ്ഞിയെ ആദരിക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജൂണ്‍ ആദ്യവാരം വിപുലമായ പരിപാടികളോടെ ജന്മദിനം ഓദ്യോഗികമായി ആഘോഷിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.
1926 ഏപ്രില്‍ 21 ന് ജനിച്ച എലിസബത്ത് രാജ്ഞി 1952 ല്‍ പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്നാണ് രാജ്ഞിയായി കിരീടമണിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.