1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2018

സ്വന്തം ലേഖകന്‍: 96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല,’ 96 എന്ന സിനിമയില്‍ നിന്നും ഗായിക എസ്.ജാനകി അഭിനയിച്ച രംഗം ഒഴിവാക്കിയതിന്റെ കാരണമായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മാത്രമല്ല, നിലവിലുള്ള നമ്മുടെ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ധരാത്രി എസ്. ജാനകിയെ പോലെയുള്ള പ്രശസ്ത ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു രംഗം ഉള്‍പ്പെടുത്തിരുന്നെങ്കില്‍ ചിത്രത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍.

ജാനകിയമ്മ ഉള്‍പ്പെട്ട ഈ സീന്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. രംഗത്തില്‍ ജാനകി ചിലവരികള്‍ ആലപിക്കുന്നുണ്ട്. ഈ പ്രായത്തിലും എസ്.ജാനകിയുടെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദവും ഇല്ലെന്നും ആരാധകര്‍ പറയുന്നു. ഏതായാലും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് 96 ല്‍ എസ്. ജാനകി അഭിനയിച്ച രംഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.