1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds

പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍; ഊഷ്മള സ്വീകരണം

modi 1

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി …

യു.എന്‍ രക്ഷാ സമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍; സ്ഥിതി അപകടകരമെന്നു ചൈന, ഉഭയകക്ഷി വിഷയമെന്നു റഷ്യ; ട്രംപിന്റെ പിന്തുണതേടി ഇമ്രാന്‍ ഖാന്‍

akshya kumar Jolly LLB

സ്വന്തം ലേഖകന്‍: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതുസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ യോഗത്തില്‍ പാകിസ്താന് തിരിച്ചടി. രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യോഗത്തിനുശേഷം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി …

കാഷ്മീരിലെ നിയന്ത്രണ ങ്ങളില്‍ ഇളവ്: അഞ്ചു ജില്ലകളിലെ 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

a hidden life

സ്വന്തം ലേഖകന്‍: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും. ജമ്മു കശ്മീരിന് …

ആരാധകനെ പ്രതിഷേധക്കാ രനെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്

1917

സ്വന്തം ലേഖകന്‍: ആരാധകനെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അമളി പറ്റി. പൊതു പരിപാടിക്കിടെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച ട്രംപ് ഇയാളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് തന്റെ അനുകൂലിയാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പെരുമാറ്റം പലതവണ വിവാദമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരബദ്ധം സംഭവിക്കുന്നത് ഇതാദ്യമാണ്. സ്ഥലം …

പൂര്‍ണ്ണ നഗ്‌നയായി സാറ ടെയ്‌ലറുടെ വിക്കറ്റ് കീപ്പിങ്; സദാചാര കുരു പൊട്ടിയവര്‍ കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു

5

സ്വന്തം ലേഖകന്‍: വിക്കറ്റ് കീപ്പിങ് മികവു കൊണ്ടും ബാറ്റിങ് മികവു കൊണ്ടും ആരാധകരുടെ കൈയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു ഇതിന് ശേഷം …

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍’ 2020 മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്

01

സ്വന്തം ലേഖകന്‍: സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2020 മാര്‍ച്ചില്‍ റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 26ന് ചിത്രം റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി …

സൈമ 2019 അവാര്‍ഡ്‌സ്: പൃഥ്വിരാജും ടോവിനോയും മികച്ച നടന്മാര്‍, ഐശ്വര്യ ലക്ഷ്മിയും തൃഷയും മികച്ച നടിമാര്‍; അതിഥികളായി മോഹന്‍ലാലും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ള മെഗാ താരങ്ങള്‍

3

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സൈമ പുരസ്‌കാരദാന ചടങ്ങുകള്‍ ഖത്തറില്‍ നടന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന പുരസ്‌കാര മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലെ ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം സൈമ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സൈമ വേദിയില്‍ ആരൊക്കെയായിരിക്കും തിളങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവചനങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി …

വിഗ്രഹത്തിന് അരികില്‍ കുരിശും; പ്രകോപിപ്പിക്കാന്‍ നോക്കിയ വര്‍ഗീയ ട്വീറ്റിന് മാധവന്റെ മാന്യമായ മറുപടി

4

സ്വന്തം ലേഖകന്‍: ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് നടന്‍ മാധവന്‍ കുടുംബത്തിനൊപ്പമുള്ള ചിത്രം ഇന്റസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പരമ്പരാഗതവസ്ത്രത്തില്‍ അച്ഛനും മകനുമൊപ്പം പൂജ ചെയ്യുന്നതിന്റെ ചിത്രമാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. മാധവന്റെ അച്ഛന്റെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന വിഗ്രഹത്തിന് സമീപം ഒരു കുരിശുമുണ്ടായിരുന്നു. ചിത്രം സൂം ചെയ്ത് പലരും ഇതിനെ ട്രോളിയിരുന്നു. ഒരാള്‍ ഈ രീതിയെ രൂക്ഷമായ …

ദുബായില്‍ 155 ദശലക്ഷം പഴക്കമുള്ള ദിനോസര്‍ അസ്ഥികൂടം ലേലത്തിന്; വില വെറും 140 ലക്ഷം ദിര്‍ഹം!

2

സ്വന്തം ലേഖകന്‍: ദുബായിലെ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 1550 ലക്ഷം കൊല്ലം പഴക്കമുള്ള ഈ കൂറ്റന്‍ അസ്ഥികൂടത്തിന് 140 ലക്ഷം ദിര്‍ഹമാണ് കുറഞ്ഞ വില. അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു ലേലം. ദുബായിലെ ദിനോ എന്ന് പേരിട്ട ഈ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം …

ഷവോമിയുടെ 64 എംപി ക്യാമറ ഫോണ്‍ ഉടന്‍ വരുന്നു; അത്ഭുതകരമായ മേക്കിംഗ് വീഡിയോ കാണാം

01

സ്വന്തം ലേഖകന്‍: റെഡ്മി ഫോണുകളില്‍ 64 എംപി ക്യാമറ വൈകാതെ പുറത്തിറങ്ങുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ 64 എം.ബി ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷവോമി പുറത്തുവിട്ടു. 64 മെഗാപിക്‌സല്‍ ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷാവോമി വൈസ് പ്രസിഡന്റ് ലു വെയ്ബിങാണ് പുറത്തുവിട്ടത്. ഷവോമി …