1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2015

സ്വന്തം ലേഖകന്‍: ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. 2012 ഓഗസ്റ്റ് 27 നു രാത്രി 10 മണിക്ക് ചാനല്‍ ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് സപ്രേഷണം 24 മണിക്കൂര്‍ തടഞ്ഞത്.

1952 ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) ന്റേയും പൊതുപ്രദര്‍ശനം വിലക്കിയുള്ള റൂള്‍ 6(1)(ഒ) യുടേയും ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മന്ത്രാലയം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ചാനല്‍ നല്‍കിയ മറുപടി നേരത്തെ തള്ളിയിരുന്നു.

അതേസമയം സാങ്കേതിക കാരണങ്ങളാലാണ്? സംപ്രേഷണം നിര്‍ത്തിയതെന്നാണ്? ചാനലിന്റെ ഔദ്യോഗിക വിശദീകരണം. ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹായ് ഹരിതേ എന്ന സിനിമയാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചത്. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ പ്രസിഡന്റ് കെപിസിസി അധ്യക്ഷനും മാനേജിംഗ് ഡയറക്ടര്‍ വൈസ് പ്രസിഡന്റ് എംഎം ഹസനുമാണ്. കെപി മോഹനനാണ് ചാനല്‍ സിഇഒയും എഡിറ്ററും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.