1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: ജിസിഎസ്ഇ എ-ലെവൽ ഫല പ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മോശം ഗ്രേഡുകൾക്കെതിരെ അപ്പീൽ നൽകുന്നതിന് ഇംഗ്ലണ്ടിലെ സ്കൂളുകൾക്ക് കൂടുതൽ അധികാരം. അതേസമയം വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഒഫ്കൊൽ റദ്ദാക്കി.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഈ വർഷത്തെ എ-ലെവൽ, ജിസിഎസ്ഇ പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു, അതിനാൽ കൗമാരക്കാർക്ക് അവരുടെ അധ്യാപകരുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്. ചൊവ്വാഴ്ച സ്കൊട്ടിഷ് ഹയേഴ്സിനെതിരായി നടന്ന പ്രതിഷേധമാണ് പുതിയ തീരുമാനത്തിന് പരീക്ഷാ വാച്ച്ഡോഗ് ഓഫ്‌ക്വാളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മോശം സ്കൂളുകളിലെ ‘ഉയർന്ന ശേഷിയുള്ള’ വിദ്യാർത്ഥികൾക്ക് അർഹമായതിനേക്കാൾ മോശമായ ഫലം ലഭിച്ചേക്കുമെന്ന് അധികൃതർ സമ്മതിച്ചു. അതിനാൽ സ്കൂളിന്റെ ചരിത്രപരമായ പ്രകടനത്തിനനുസരിച്ച് അവരുടെ ഗ്രേഡുകൾ നൽകിയത് ശരിയാണോ എന്ന് പരീക്ഷാ ബോർഡുകൾ പരിശോധിക്കും. മാർക്ക് അയയ്ക്കുന്നതിന് മുമ്പായി സ്ഥിതിഗതികൾ പരിശോധിച്ച് അപ്പീൽ നൽകേണ്ടത് സ്കൂളുകളാണെന്നും ഓഫ്‌ക്വാൾ പറയുന്നു.

എലിസബത്ത് രാജ്ഞിയുടെ പൂന്തോട്ടം പൊതുജനങ്ങൾക്ക് സന്ദർശിക്കാം

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ വിൻഡ്സർ കൊട്ടയിലെ പൂന്തോട്ടം പൊതുജനങ്ങൾക്ക് കാണാൻ തുറന്നു കൊടുക്കുന്നു. നാൽപത് വർഷത്തിന് ശേഷമാണ് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു നടപടി ഉണ്ടാവുന്നത്.ഇതിനു മുന്നോടിയായി കൊട്ടയുടേയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ രാജകുടുംബം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള വാരാന്ത്യങ്ങളിലാണ് പൂന്തോട്ടം സന്ദർശകർക്കായി തുറന്നു നൽകുന്നത്.

കൊട്ടയുടെ വളരെ പ്രധാനപ്പെട്ട ഒരുഭാഗമായ ഈസ്റ്റ് ടെറസ് പൂന്തോട്ടമാണ് പൊതു ജനങ്ങൾക്കായി തുറന്നുനൽകുന്നത്. ഇംഗ്ലീഷ് കൗണ്ടിയായ ബെർക്ക്ഷെയറിലെ ഈ കൊട്ടയിലാണ് എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും ലോക്ക് ഡൗൺ സമയം ചിലവഴിച്ചത്. ഇപ്പോൾ ഇരുവരും ബാൽമോറൽ കൊട്ടയിലോണുള്ളത്. ബാൽമോറൽ കൊട്ടയിലേക്ക് മാറുന്നതിന് മുമ്പായാണ് രാജ്ഞി ഇങ്ങനൊരു തീരുമാനം എടുത്തത്.

3500-ഓളം റോസാ പുഷ്പങ്ങളും തോട്ടത്തിന് നടുവിലെ ജലധാരയുമാണ് പൂന്തോട്ടത്തിലെ ആകർഷണ ഘടകങ്ങൾ. 1824-ലാണ് കൊട്ടാരത്തിൽ പൂന്തോട്ട നിർമാണം ആരംഭിക്കുന്നത്. രണ്ട് വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ 1826-ലാണ് പൂന്തോട്ടം കിങ് ജോർജ് നാലാമൻ തോട്ടം കമ്മീഷൻ ചെയ്യുന്നത്. കാലങ്ങൾക്ക് ശേഷം 34 ഓറഞ്ച് മരങ്ങൾ കൂടി തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. ഫ്രാൻസ് ഭരണാധികാരിയായിരുന്ന ചാൾസ് പത്താമൻ രാജാവ് ജോർജ് നാലാമന് നൽകിയതായിരുന്നു ഈ ഓറഞ്ച് മരങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.