1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2019

സ്വന്തം ലേഖകന്‍: യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് ഷാര്‍ജയില്‍ മുഖ്യമന്ത്രി; ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുക എന്നതാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കമോണ്‍ കേരള ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ തുറമുഖ കസ്റ്റംസ് വിഭാഗം ചെയര്‍മാന്‍ ഖാലിദ് അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും മുഖ്യമന്ത്രിയും ചേര്‍ന്ന് കമോണ്‍ കേരള മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സദസ് പുനരര്‍പ്പണ പ്രതി!ജ്ഞയെടുത്തു. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച ദുബായില്‍ തുടക്കമാകും. ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തിെന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ ഒമ്പതരക്ക് ആരംഭിക്കുന്ന സമ്മേളനം വിവിധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യും.

വൈകീട്ട് പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിക്കു പുറമെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.സി ജോസഫ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും. പുനരധിവാസം ഉള്‍പ്പെടെ പ്രവാസികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളില്‍ സാധ്യമായ പരിഹാരം കണ്ടെത്തുക എന്നതും സമ്മേളന ലക്ഷ്യമാണ്. പ്രവാസികള്‍ക്കായുള്ള പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി സമ്മേളനതത്തില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.