1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: ‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് തരംഗമായിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്.

ഒരു മിനുട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രദേശത്തെ മഞ്ഞ് വീഴ്ച്ചയെ കുറിച്ച് വളരെ ആവേശത്തോടെയാണ് ഐദുഹ ഇഖ്ബാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈയ്യില്‍ മാര്‍ബിളിന്റെ കഷ്ണം മൈക്കായി ഉപയോഗിച്ചാണ് ‘കുട്ടി റിപ്പോര്‍ട്ടര്‍’ ഐദുഹ കനത്ത മഞ്ഞ് വീഴ്ച്ചയെ അപഗ്രഥിക്കുന്നത്. അതെ സമയം കുഞ്ഞ് ഐദുഹയുടെ റിപ്പോര്‍ട്ടിങ്ങിനെ ദേശീയ തലത്തിലെയും കശ്മീരിലെയും മാധ്യമ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഐദുഹയുടെ റിപ്പോര്‍ട്ടിങ്ങ് ശരിക്കും പ്രൊഫഷനല്‍ സ്‌റ്റൈല്‍ തന്നെയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷായും ബര്‍ഖ ദത്തും ഐദുഹയുടെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെക്കുകയും കുഞ്ഞ് ഐദുഹയെ അഭിനന്ദിക്കുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.