1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

സ്വന്തം ലേഖകന്‍: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. യുവതികളെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ശുപാര്‍ശ നകി.

ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടു പോകുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിവിധ രാജ്യങ്ങളുമായി ഏര്‍പ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.