1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2017

സ്വന്തം ലേഖകന്‍: താര രാജകുമാരന്റെ അരങ്ങേറ്റത്തിന് തുടക്കമിട്ട് പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ് ചിത്രം ആദിയുടെ ട്രെയിലറെത്തി, വന്‍ വരവേല്‍പ്പുമായി പ്രേക്ഷകര്‍. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, അതിഥി രവി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. മേജര്‍ രവി സംവിധാനം ചെയ്!ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ എത്തുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു.

പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ജിത്തു ജോസഫ് ചിത്രത്തിലൂടെ നായകനായും പ്രണവ് എത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.