1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും. ഇപ്‌സോസ് നടത്തിയ സര്‍വേയിലാണ് താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് ഇത്തവണ സ്ഥാനക്കയറ്റം നേടിയത്.

26 രാജ്യങ്ങളില്‍ നിന്നായി 16നും 64നും ഇടയില്‍ പ്രായമുള്ള 18000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. പട്ടികയില്‍ ന്യൂയോര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലണ്ടന്‍ ഹോംകോങ്, ടോക്കിയോ, സൂറിച്ച്, ബെയ്ജിംഗ്, ലോസ് ആഞ്ചലോസ്, ബെര്‍ലിന്‍, ഷാംങ്കായ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നഗരങ്ങളുടെ കാര്യത്തില്‍ ന്യൂയോര്‍ക്കിന് തൊട്ട് പിന്നിലാണ് അബുദാബി.

21ശതമാനം പേരാണ് അബുദാബിക്ക് താത്പര്യം പ്രകടിപ്പിച്ചത്. ന്യൂയോര്‍ക്കിന് ലഭിച്ചതിനേക്കാള്‍ രണ്ട് ശതമാനം മാത്രമാണ് കുറവ്. 16 മുതല്‍ 64 വയസുവരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഇപ്‌സോസ് പഠനം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് തലമുറകളില്‍പ്പെട്ട ആളുകളും ഏറ്റവും ഇഷ്ടപ്പെടുന്ന നഗരമായി അബുദാബി തെരഞ്ഞെടുത്തിട്ടുണ്ട്.
ആകര്‍ഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള അബുദാബിയെ സഞ്ചാരികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ട ലോകത്തിലെ അഞ്ചാമത്തെ നഗരമായും തെരഞ്ഞെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.