1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2019

സ്വന്തം ലേഖകന്‍: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും; നിയമലംഘകരെ കുടുക്കാന്‍ അബുദാബി പോലീസ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടിയുമായി അബുദാബി പൊലീസ്. 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കുമാണ് ശിക്ഷ.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവത്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുക, ഗെയിം കളിക്കുക, സന്ദേശം അയയ്ക്കുക, ചിത്രം എടുക്കുക തുടങ്ങിയവയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമായതോടെയാണ് കര്‍ശന നടപടിയുമായി അബുദാബി പോലീസ് മുന്നിട്ടിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.