1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയാണ് ചെയ്തിരുന്നത്.

കൂടാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 ദിവസം ഐസലേഷനിലേക്കു മാറ്റും.

സന്ദർശക വീസ കഴിഞ്ഞവർക്ക് 26 വരെ യുഎഇയിൽ തുടരാം

ഡിസംബർ 19-നും ജനുവരി 15-നും ഇടയിൽ സന്ദർശക വീസാ കാലാവധി കഴിഞ്ഞവർക്ക് ജനുവരി 26 വരെ യു.എ.ഇയിൽ തുടരാം. താമസ, വിദേശകാര്യ ജനറൽ ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ.യിൽ സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് മടക്കയാത്രയെക്കുറിച്ചും അധിക താമസ പിഴകളെക്കുറിച്ചുമുള്ള സംശയങ്ങൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശക വീസയിലെത്തി കുടുങ്ങിയവർക്ക് ഒരുമാസത്തേക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.

താമസ വീസക്കാർക്ക് മാർച്ച് 31 വരെ ദുബായിലെത്താം

6 മാസത്തിലേറെയായി ദുബായിൽ നിന്നു വിട്ടുനിൽക്കുന്ന താമസ വീസക്കാർക്ക് മാർച്ച് 31നകം തിരികെയെത്താൻ അനുമതി. ഡിസംബർ 31ന് അവസാനിക്കേണ്ട കാലാവധിയാണ് മാർച്ച് അവസാനം വരെ നീട്ടിയത്. കാലാവധിയുള്ള വീസയും എമിഗ്രേഷൻ അനുമതിയും വേണമെന്ന് വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും ഫ്ലൈ ദുബായിയും അറിയിച്ചു. https://www.gdrfad.gov.ae എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.