1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2021

സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൌദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ള്ള​ത്.

ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്ത് എത്തുന്നവരെ വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കും. ഫലം വരുന്നതുവരെ സന്ദർശകർ സ്വയം നിരീക്ഷണത്തിൽ കഴിയണം.

ഗ്രീ​ൻ​ലി​സ്​​റ്റി​ൽ പെ​ടാ​ത്ത​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ 10 ദി​വ​സം ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മാ​ണ്. അ​ബൂ​ദ​ബി​യു​ടെ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട 17 രാ​ജ്യ​ക്കാ​ർ​ക്ക്​ ഇ​ത്​ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ യാ​ത്ര​ക്ക്​ 96 മ​ണി​ക്കൂ​ർ മു​മ്പു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.