1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോസ്‌പോര്‍ട്ടിലേക്ക് ഒരു ലോറി മറിയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ സുരക്ഷയുടെ തെളിവായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവിലാണ് ഈ അപകടം നടക്കുന്നത്. എതിര്‍ദിശയില്‍ പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇക്കോസ്‌പോര്‍ട്ടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ഇക്കോ സ്‌പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചതിനാല്‍ വാഹനത്തിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ യാത്രക്കാരന് ഒരു പോറല്‍ സംഭവിച്ചില്ല. കുറഞ്ഞ വേഗതയില്‍ റോഡിന്റെ മധ്യനിരയിലൂടെയാണ് ഇക്കോ സ്‌പോര്‍ട്ട് സഞ്ചരിക്കുന്നതെന്ന് വിഡിയോയില്‍ കാണാം.

ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിരുന്ന ക്യാമറയിലാണ് അപകടം ദൃശ്യം പതിഞ്ഞിട്ടുള്ളത്. ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് ഇക്കോ സ്‌പോര്‍ട്ടിലേക്ക് മറിയുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.