1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2018

സ്വന്തം ലേഖകന്‍: കൊച്ചിയില്‍ അറസ്റ്റിലായ സിനിമ, സീരിയല്‍ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്താന്‍ അനാശാസ്യവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്‌ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു.

പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവും (22), സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയന്‍തറ ബിനോ ഏബ്രഹാമും (38) എസ്‌ഐമാരായ എ.എന്‍.ഷാജു, ഷബാബ് കാസിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പിടിയിലായത്. അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും.

തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്‌ലാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുന്‍പാണ് നടി ഇവിടെ താമസം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.