1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാനായി മാറ്റിയിരുന്നു. കഴിഞ്ഞ 15ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിന്റെ അഭിഭാഷകനായ കെ. രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്നു സംസ്ഥാന സര്‍ക്കാര്‍ ജാമ്യഹര്‍ജിയിലുള്ള വാദത്തില്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ദിലീപ് ക്വട്ടേഷനുള്ള അഡ്വാന്‍സായി 10,000 രൂപ പള്‍സര്‍ സുനിക്കു നല്‍കിയ അതേ സമയത്തു സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ദിലീപിന്റെ ജാമ്യാപേ ക്ഷയെ എതിര്‍ത്തു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് (ഡിജിപി) സിംഗിള്‍ബെഞ്ച് മുന്പാകെ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. മുദ്രവച്ച കവറില്‍ കേസ് ഡയ റിയും ഹാജരാക്കിയിരുന്നു. അതിനിടെ ദിലീപിന്റെ ഭൂമി ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.