1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവന, കന്നഡ നടി രമ്യ പാക് മാധ്യമങ്ങളില്‍ താരമാകുന്നു. പാക് അനുകൂല പ്രസ്താവനയുടെ പേരില്‍ ഇന്ത്യയില്‍ ചീമുട്ടയേറ് കൊള്ളുമ്പോഴാണ് രമ്യ അതിര്‍ത്തിക്കപ്പുറത്ത് തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാകിസ്താനിലെ മിക്ക പത്രങ്ങളും, ടെലിവിഷന്‍ മാധ്യമങ്ങളും രമ്യക്ക് പ്രാധാന്യം നല്‍കിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

പാകിസ്താനെ പുകഴ്ത്തിയതിന് ഇന്ത്യന്‍ നടിക്കെതിരേ രാജ്യദ്രോഹക്കുറ്റം എന്നതായിരുന്നു ഡോണ്‍ പത്രത്തിന്റെ തലക്കെട്ട്. ഈ വിഷയത്തില്‍ വായനക്കാരുടെ പ്രതികരണങ്ങളും അവര്‍ വ്യാപകമായി നല്‍കുകയുണ്ടായി. ഇപ്പോള്‍ പാകിസ്താന്‍ അവരെ അഭിനന്ദിക്കുന്നതും പ്രതിരോധിക്കുന്നതും എല്ലാം നടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് ഒരു വായനക്കാരന്‍ പ്രതികരിച്ചത്.

പാക് അനുകൂല പ്രസ്താവനയുടെ പേരില്‍ മാപ്പു പറയാനില്ലെന്ന രമ്യയുടെ നിലപാടാണ് ഡെയ്‌ലി പാകിസ്താന്‍ തലക്കെട്ടാക്കിയത്. ഇക്കാര്യത്തിന് തന്നെ ജിയോ ന്യൂസ് ടെലിവിഷന്‍ ചാനലും പ്രധാന്യം നല്‍കി. രമ്യ എന്ന പേരില്‍ ഇന്ത്യന്‍ വേദികളില്‍ പ്രശസ്തയായ രാഷ്ട്രീയക്കാരിയും നടിയുമായ ദിവ്യ സ്പന്ദന പാക് അനുകൂല പ്രസ്താവനയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടും മാപ്പു പറയാനില്ലെന്ന് പറഞ്ഞതായി ജിയോ ന്യൂസ്
പ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ മംഗളുരു ബജ്‌പെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ രമ്യയുടെ കാറിന് നേരെ മുട്ടയേറുണ്ടായി. ബി.ജെ.പിബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മുട്ട എറിഞ്ഞത്. ഇവരെ ബജ്പ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മംഗളുരുവില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു രമ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.