1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

സ്വന്തം ലേഖകന്‍: തടാകത്തിലേക്ക് മീനുകള്‍ മഴയായി പെയ്യുമ്പോള്‍; അത്ഭുത കാഴ്ച അമേരിക്കയിലെ യൂറ്റായില്‍നിന്ന്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് വിചിത്രമായ ഈ പ്രതിഭാസം. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടകാത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണിത്.

തടാകത്തിന് മുകളിലെത്തുന്ന വിമാനത്തില്‍ നിന്നാണ് മീനുകളെ താഴേക്ക് വര്‍ഷിക്കുക. ആയിരക്കണക്കിന് മത്സ്യങ്ങളെയാണ് ഇങ്ങനെ വര്‍ഷം തോറും വിമാനത്തില്‍ കൊണ്ടുവന്ന് തടാകത്തില്‍ തള്ളുക. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ മലയിടുക്കുകളോട് ചേര്‍ന്നാണ് ഈ തടാകമുള്ളത്. എല്ലാ വര്‍ഷവും പലയിടങ്ങളില്‍ നിന്നായി തടാകത്തിലേക്ക് ഇത്തരത്തില്‍ മത്സ്യങ്ങളെ എത്തിക്കും.

ഇത് കാണാനായി മാത്രം ഇങ്ങോട്ടേക്ക് നിരവധി പേരെത്തും. വിമാനത്തിലെത്തിച്ച് ഇങ്ങനെ തടാകത്തിലേക്ക് വര്‍ഷിക്കുന്നതിലൂടെ റോഡ് മാര്‍ഗം എത്തിക്കുന്നതിന്റെ സമ്മര്‍ദം കുറയുമെന്ന് പ്രകൃതിവിഭവ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സഞ്ചാരികളായി തടാകം കാണാന്‍ എത്തുന്നവര്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.